Join News @ Iritty Whats App Group

‘വഖഫ് ബില്ലിനെ CPIM എതിർക്കും; പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി നൽകി’; പ്രകാശ് കാരാട്ട്


വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി. എല്ലാവരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നും പ്രകാശ് കാരാട്ട്. പാർട്ടിയുടെ എല്ലാ ലോകസഭ എംപിമാരോടും പാർട്ടി കോൺ​ഗ്രസ് ഒഴിവാക്കി നാളെ ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടു.



വഖഫ് ബില്ലിന് സിപിഐഎം നേരത്തെ തന്നെ എതിരാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. മധുര എം പി വെങ്കിടേഷ് അടക്കം എല്ലാവരും ഡൽഹിയിൽ എത്തും. പാർട്ടി കോൺഗ്രസ് ആയതിനാൽ സിപിഐഎം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ലോക്സഭ സ്പീക്കറെ ആദ്യം അറിയിച്ചിരുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.



ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്മേൽ ലോക്സഭയിൽ സംസാരിക്കും. ബില്ല് 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചെങ്കിലും തള്ളിയിരുന്നു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group