Join News @ Iritty Whats App Group

രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ ദളിത് സംഘടന നേതാക്കൾ അടിയാളന്മാരായി നിൽക്കുന്നു; വിമര്‍ശനവുമായി മാത്യു കുഴൽനാടൻ




ഇടുക്കി: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. ഇക്കാര്യത്തിൽ ദളിത് സംഘടനകൾ രാഷ്ടീയ മേലാളൻമാർക്ക് മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുകയാണെന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.

അംബേദ്കർ പോരാടി നേടിയ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഇല്ലാതാകുമ്പോഴും കാഴചക്കാരായി ദളിത് സംഘടന നേതാക്കൾ നിൽക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ അടിയാളൻമാരായി നിൽക്കുകയാണ് ദളിത് സംഘടന നേതാക്കളെന്നും ഇക്കാര്യത്തിൽ തനിക്ക് സഹതാപമുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. കേരള പുലയൻ മഹാസഭ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷത്തിലായിരുന്നു മാത്യു കുഴൽ നാടന്‍റെ വിമര്‍ശനം. കേരള പുലയൻ മഹാസഭ സംസ്ഥാന ഭാരവാഹികൾ വേദിയിലിരിക്കെയായിരുന്നു പരാമർശം.

Post a Comment

أحدث أقدم