Join News @ Iritty Whats App Group

രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; വിമര്‍ശനവുമായി കേരള ഗവര്‍ണര്‍

ദില്ലി: ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി.

രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.

അതേസമയം, സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തി. സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ വിമര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group