Join News @ Iritty Whats App Group

ജൂണിൽ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം, മലയാളി നഴ്സുമാർക്ക് സൗദിയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം




മദീന: വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ്(27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ. അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം.



മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്. ജൂൺ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം.

Post a Comment

أحدث أقدم
Join Our Whats App Group