ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ
കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ
ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ
വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ
കറവപശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്.
ബുധനാഴ്ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയുംപുഴകടത്തി പൗലോസ് തുരത്തിൽ കെട്ടിയതായിരുന്നു.
അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ
പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ
ഇടത്ത് കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. ഈ
പശുവിനെ കാട്ടാന ആക്രമിക്കുന്നത് കണ്ട് സമീപത്ത്
തന്നെ കിട്ടിയ മറ്റ് രണ്ടു പശുക്കൾ വിറളി പിടിച്ച് കയർ
പൊട്ടിച്ച് ഓടുകയായിരുന്നു. വനം വകുപ്പ് അധികൃതർ
സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും
കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
إرسال تعليق