Join News @ Iritty Whats App Group

നിയമനം ലഭിച്ചില്ല; ആശമാർക്ക് പിന്നാലെ നിരാഹാര സമരവുമായി വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ

നിരാഹാരസമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ. നിയമനം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നിരാഹാര സമരമിരിക്കും.



റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ 30 ശതമാനത്തിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് കടക്കുന്നത്. ഉദ്യോഗാർഥികളായ ഹനീന, നിമിഷ, ബിനുസ്‌മിത എന്നിവരാണ് ഇന്നുമുതൽ നിരാഹാരമിരിക്കുന്നത്.



മറ്റുള്ളവർ വാമൂടിക്കെട്ടി സമരം ചെയ്യുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്. ഉയർന്ന കട്ടോഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group