Join News @ Iritty Whats App Group

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ദുരൂഹത




ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

സുരേഷും ഭാര്യയും കാറിൽ സഞ്ചരിക്കവെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ സ്റ്റിയറിങ്ങിൽ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. നവീനയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനായിട്ടില്ല. അപകടം നില തരണം ചെയ്‌താലെ ഇവരിൽ നിന്ന് വിവരങ്ങൾ തേടാനാകൂ.

രാവിലെയാണ് കാറിൽ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവർ അറിയുന്നത്. അപകടം മനഃപൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സുരേഷും അപകടത്തിൽപ്പെട്ട സ്ത്രീയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group