ഇരിട്ടി: എടൂർ കാരാപ്പറമ്പിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളക്ക് നേരേ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. കപ്പേളയുടെ കൽകുരിശും മെഴുകുതിരി സ്‌റ്റാൻഡും ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. കൽകുരിശിന്റെ കുരിശ് പൂർണമായി ഒടിഞ്ഞു. രാവിലെ ദിവ്യബലിക്ക് എത്തിയവരാണ് ആക്രമണം നടന്നതായി കണ്ടത്. ഉടൻ തന്നെ ആറളം പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച രാത്രി 11ന് ശേഷമാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. രാത്രി 11 വരെ കപ്പേളയ്ക്ക് സമീപത്തെ വ്യാപാര സ്ഥാപനം തുറന്ന് പ്രവർത്തിച്ചിരുന്നു. കട അടച്ചതിനുശേഷമാണ് അക്രമം നടന്നത്. സംഭവസ്ഥലത്ത് പോലീസിന്റെ കാമറ ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.
إرسال تعليق