Join News @ Iritty Whats App Group

'മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം, സമുദായംഗങ്ങൾ ഭയന്നു കഴിയുന്നു', വിവാദത്തിൽ വെള്ളാപ്പളി


മലപ്പുറം: മലപ്പുറത്തേക്കുറിച്ച് വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. സമുദായ അംഗങ്ങൾ സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നത്. മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനം എന്നും വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ പരിപാടിയിലാണ് വിമർശനം. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. ചുങ്കത്തറയിൽ നടന്ന ശ്രീനാരായണ കൺവെൻഷനിൽ വച്ചാണ് വിവാദ പരാമർശം. 



പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. തമ്മിൽ തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവർ തഴയപ്പെടുന്നത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്നതടക്കം വലിയ രീതിയിലുള്ള വിവാദ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group