അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. പത്തനംതിട്ട അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ആവണി പ്രകാശാണ് മരിച്ചത്.
അഴൂര്‍ തെക്കേതില്‍ വലിയവീട്ടില്‍ ശരത്തും സംഘവും അച്ഛനെ മർദിക്കുന്നതു കണ്ടതിലുള്ള മനോവിഷമത്തിൽ പെണ്‍കുട്ടി ആറ്റിലേക്കു ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പ്രതി ചേര്‍ക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെങ്കിലും കസ്റ്റഡിയിലെടുത്തശേഷം വിട്ടയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം.
ആവണി, അച്ഛൻ പ്രകാശ്, അമ്മ ബീന, സഹോദരന് അശ്വിന്, പ്രകാശിന്റെ സഹോദര പുത്രന് അനു എന്നിവര്‍ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനുപോയി മടങ്ങുംവഴി വലഞ്ചുഴി താത്കാലിക പാലത്തില്‍വച്ചാണ് സംഘട്ടനമുണ്ടായത്. ശരത് നേരത്തേ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പ്രകാശ് പറയുന്നത്.
ശരത്തുമായി വാക്കുതര്‍ക്കം ഉണ്ടായ പ്രകാശ് കൈയേറ്റത്തിനു മുതിര്‍ന്നതായി പറയുന്നു. ആവണിയുടെ പേര് പറഞ്ഞായിരുന്നു സംഘട്ടനം. ആവണിക്കു നേരേ ശരത് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പ്രകാശിന്റെ മൊഴി.
إرسال تعليق