Join News @ Iritty Whats App Group

തിരുവനന്തപുരം-ബെംഗളൂരു യാത്ര, വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി


ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.



ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയാണ് പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നു. ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.



6ഇ 661 എന്ന ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പ്രിയങ്ക. രണ്ട് മക്കൾ ഒപ്പമുണ്ടായിരുന്നു. രണ്ടര പവന്‍റെ മാലയാണ് കാണാതായത്. 



സംഭവത്തെ കുറിച്ച് ഇൻഡിഗോയുടെ പ്രതികരണം ഇങ്ങനെ- "തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള 6ഇ 661 വിമാനത്തിലെ ഒരു ജീവനക്കാരി ഉൾപ്പെട്ട സംഭവം യാത്രക്കാരി ഉന്നയിച്ചതായി ഞങ്ങൾക്കറിയാം. അത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂർണമായി സഹകരിക്കും"- ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group