കണ്ണൂർ : മോട്ടോർ വാഹന വകുപ്പും
കണ്ണൂർ സിറ്റി പോലീസും ചേർന്ന്
നടത്തുന്ന ഇ-ചലാൻ അദാലത്ത് ഏപ്രിൽ 9, 11
തീയതികളിൽ നടക്കും.
പല കാരണങ്ങളാല്‍ ചലാൻ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഉപയോഗപ്പെടുത്താം. അദാലത്തില്‍ പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും കൗണ്ടറുകള്‍ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എ.ടി.എം, വഴിയോ യു.പി.ഐ. ആപ്പ് വഴിയോ മാത്രമേ പിഴ അടക്കാൻ കഴിയൂ. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9497927129(പോലീസ്), 9188963113(എം വി ഡി) എന്നി നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
إرسال تعليق