Join News @ Iritty Whats App Group

കേന്ദ്രം വക ഷോക്ക്! പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ




ദില്ലി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.



ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും.

Post a Comment

أحدث أقدم
Join Our Whats App Group