Join News @ Iritty Whats App Group

കണ്ണൂരില്‍നിന്ന്‌ എയര്‍ കേരളയ്‌ക്ക്‌ പുറമെ സ്‌പിരിറ്റ്‌ എയറും സര്‍വീസിന്‌ ഒരുങ്ങുന്നു


ണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ എയര്‍ കേരളയ്‌ക് പുറമെ സ്‌പിരിറ്റ്‌ എയര്‍ സര്‍വീസിന്‌ ഒരുങ്ങുന്നു.



കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്ബനിയായ എയര്‍ കേരള കണ്ണൂരിന്‌ പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ അന്താരാഷ്ര്‌ട വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ്‌ നടത്തും. കമ്ബനിയില്‍ കേരള സര്‍ക്കാരിനും സിയാലിനും മറ്റ്‌ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കുമായി 26 ശതമാനം ഓഹരിയുണ്ട്‌. അടുത്ത തന്നെ സര്‍വീസ്‌ തുടങ്ങാനാണ്‌ പദ്ധതി. 



ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. എയര്‍കേരള സര്‍വീസ്‌ ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവല്‍ മേഖലയില്‍ വിപ്ലവം സൃഷ്‌ടിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ. പ്രവാസികള്‍ അടക്കം ചേര്‍ന്ന്‌ രൂപീകരിച്ച എയര്‍ കേരള വിമാന കമ്ബനി കണ്ണൂരില്‍ നിന്ന്‌ മെയ്‌ മാസത്തോടെ സര്‍വ്വീസ്‌ ആരംഭിക്കാനുള്ള ആലോചന നീക്കവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. ആദ്യഘട്ടത്തില്‍ കണ്ണൂരില്‍ നിന്ന്‌ അഭ്യന്തര സര്‍വ്വീസ്‌ നടത്താനാണ്‌ നീക്കം. ഇതിനും പുറമെ കണ്ണുരില്‍ നിന്ന്‌ സ്‌പിരിറ്റ്‌ എയര്‍ സര്‍വ്വീസ്‌ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന്‌ കണ്ണൂര്‍ ചേമ്ബര്‍ ഭാരവാഹികള്‍ പറഞ്ഞു. 



അതിന്റെ ഭാഗമായി എവിയേഷന്‍ കമ്ബനിയായ്‌ സ്‌പിരിറ്റ്‌ എയറിന്റെ സ്‌ഥാപകന്‍ സുബോദ്‌ വര്‍മ്മയുമായി ഇതിനകം ചര്‍ച്ച നടത്തി. ജുലായ്‌ മുതല്‍ കണ്ണൂരില്‍ നിന്ന്‌ തിരുവനന്തപുരം, കോഴിക്കോട്‌, മൈസൂര്‍, നെയ്‌വേലി കോയമ്ബത്തൂര്‍ ആര്‍ക്കോണം തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കും. കൂടാതെ പെട്ടെന്ന്‌ കേടാവുന്ന ചരക്കുകള്‍ ഇന്ത്യയില്‍ എവിടെയും പെട്ടെന്ന്‌ എത്തിക്കുന്നതിനുള്ള കാര്‍ഗോ വിമാന സര്‍വീസുകളും ആരംഭിക്കും. വ്യാപാരവ്യവസായ സമൂഹത്തിന്‌ താങ്ങാവുന്ന നിരക്കിലും വേഗത്തിലുമുള്ള ഗതാഗതമാര്‍ഗം ലഭ്യമാക്കുന്നതിന്‌ നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് വിവിധ വിമാന കമ്ബനികളുമായും ഉദാ്യേഗസ്‌ഥരുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്‌.

Post a Comment

أحدث أقدم