Join News @ Iritty Whats App Group

സമരം ചെയ്യുന്ന 'ആശ' മാരെ പുറത്താക്കാന്‍ നീക്കം ; ഇന്ന് വിവിധ ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശീലന പരിപാടി


തിരുവനന്തപുരം: ഇന്നത്തെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്ന ആശാ വര്‍ക്കര്‍മാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ഇന്ന് വിവിധ ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശീലന പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി.



ഇതില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുന്ന എല്ലാവരേയും പുറത്താക്കാനാണു തീരുമാനം. എല്ലാ ആശ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.



സമരം പൊളിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ അതിലുപരി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ സര്‍വീസില്‍നിന്നും പുറത്താക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ആശ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുകയാണ്. ഇന്നു സെക്രട്ടേറിയറ്റ് ഉപരോധിച്ച് പുതിയ പോര്‍മുഖം തുറക്കാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം.



കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ രാപ്പകല്‍ സമരവുമായെത്തുന്നത്. 232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ആവശ്യത്തിനായുള്ള സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.

Ads by Google

Post a Comment

أحدث أقدم