കണ്ണൂർ ജില്ലയിലെ തളിപ്പറമ്പില്‍ പോക്സോ കേസിൽ യുവതി പിടിയിൽ. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പോലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.
അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. സ്നേഹ നേരത്തെ അടിപിടി കേസിലും പ്രതിയായിരുന്നു.
Ads by Google
إرسال تعليق