പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം. മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു.
രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്. 26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവാദമില്ലെന്നു നേരത്തെ പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
إرسال تعليق