തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ആറിന് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാടക ക്വാട്ടേഴ്സിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാൽ, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق