കൊച്ചി: പ്രശസ്ത ഗാനരചയിതാവും കവിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55 നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
1971ല്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെയാണ് സിനിമ ഗാനരചനയിലേക്ക് കടന്നത്. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, നാടന്‍ പാട്ടിന്റെ മടിശീല കിലുങ്ങുമീ നാട്ടിന്‍ പുറമൊരു യുവതി, താലിപ്പൂ പീലിപ്പൂ, ആഷാഢമാസം ആത്മാവില്‍ മോഹം, കാളിദാസന്റെ കാവ്യഭാവനയെ, ഇളംമഞ്ഞിന്‍ കുളിരുമായ് -ഒരു കുയില്‍, ഈ പുഴയും കുളിര്‍ക്കാറ്റും, തൊഴുകൈ കൂപ്പിയുണരും, തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. 200ഓളം സിനിമകള്‍ക്കായി 700ലേറെ പാട്ടുകള്‍ രചിച്ചിട്ടുണ്ട്.
ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. നാല് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. രാമ്പ് ഗോപാലകൃഷ്ണന്‍ പങ്കാളിയായി 'പൂമഠത്തെ പെണ്ണ്' എന്നൊരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്. മദ്രാസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.
إرسال تعليق