മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഭാര്യ ഭാര്യ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായി.
ഉത്തർപ്രദേശിലെ മീററ്റിലെ ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദിരാനഗർ മാസ്റ്റർ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട സൗരഭ് മർച്ചന്റ് നേവിയിലാണ് ജോലി ചെയ്തിരുന്നത്. ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. ഫെബ്രുവരി 25-നായിരുന്നു ഭാര്യ മുസ്‌കാന്റെ ജന്മദിനം. ഫെബ്രുവരി 24-നാണ് സൗരഭ് തിരിച്ചെത്തിയത്.
ഭാര്യ മുസ്‌കാനും സുഹൃത്ത് സാഹിലുമായുള്ള ബന്ധത്തെക്കുറിച്ച് സൗരഭിന് അറിയാമായിരുന്നു. ഇതേത്തുടർന്ന് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മാർച്ച് 4 ന് രാത്രി മുസ്‌കാൻ സൗരഭിന് ഭക്ഷണത്തിൽ മയക്കമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കി. പിന്നാലെ കാമുകൻ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ അരുംകൊല നടത്തിയത്.
إرسال تعليق