Join News @ Iritty Whats App Group

സമരം കടുപ്പിച്ച് ആശ പ്രവർത്തകർ :വ്യാഴാഴ്‌ച മുതൽ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശ വര്‍ക്കര്‍മാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് ഉപരോധ വേദിയിലാണ് അടുത്ത ഘട്ട സമരപരിപാടി സമരസമിതി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപനം. രണ്ട് ആശ വര്‍ക്കര്‍മാരും സമര സമിതിയുടെ ഒരാളുമാണ് നിരാഹാരമിരിക്കുക.



ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.



നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

أحدث أقدم