ഇരിട്ടി: അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ മുഴക്കുന്ന് പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി വാരിയ പുഴമണൽ വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി കെ.പി. സുനിൽ കുമാറിനെയാണ് മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എസ് ഐ യു. വിപിനും സംഘവും പിടികൂടിയത്. സുനിൽകുമാറിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. മിനി ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ പി. ദിൽരൂപ്, കെ. രാകേഷ് എന്നിവരും ഉണ്ടായിരുന്നു.
ബാവലിപ്പുഴയുടെ ഭാഗമായ പാലപ്പുഴ പുഴയിൽ നിന്നും അനധികൃത മണൽകടത്ത് വ്യാപകമാണ്. പുഴയിൽ നിന്നും ചാക്കുകളിൽ നിറച്ചാണ് മണൽ കയറ്റി പോകുന്നത്. ഇതേ പുഴയുടെ ഭാഗമായ ചാക്കാട്, അയ്യപ്പൻകാവ്, വിളക്കോട്, കൂടലാട്, പാലപ്പുഴ ഭാഗങ്ങളിൽ നിന്നാണ് അനധികൃതമായി മണൽ കടത്തുന്നത്.
إرسال تعليق