Join News @ Iritty Whats App Group

‘എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, ആരും പിണങ്ങിയിട്ട് കാര്യമില്ല’; ശ്രദ്ധയോടെ കാണേണ്ട സിനിമയെന്ന് കെ ബി ഗണേഷ് കുമാർ

എമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വളരെ ശ്രദ്ധയോടെ കാണേണ്ട സിനിമയാണെന്നും കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയിൽ സൂചിപ്പിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. അതേസമയം മലയാള സിനിമയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ് എമ്പുരാൻ എന്നും മന്ത്രി പറഞ്ഞു.



പത്തനാപുരം ആശിർവാദ് സിനിമ പ്ലക്‌സിൽ സിനിമ കണ്ടശേഷം സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാർ. സിനിമ മതേതരത്വത്തിൻ്റെ സന്ദേശം നൽകുന്നുണ്ട്. അത് എടുത്തുപറയേണ്ട കാര്യമാണ്. രാഷ്ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയിൽ നിലനിൽക്കേണ്ട മതേതരത്വത്തിൻ്റെ സന്ദേശം സിനിമ നൽകുന്നുണ്ട്. അത് വളരെ നല്ലകാര്യമാണ്. കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



രാഷ്ട്രീയ സിനിമയായും വേണമെങ്കിൽ കാണാമെന്നും ഗണേഷ് കുമാർ പറഞ്ഞു. സിനിമകളിൽ പല പാർട്ടികളേയും മുന്നണികളേയും വിമർശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട. സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാൽ മതി. അതൊരു സിനിമയുടെ സബ്ജക്ടാണ്. ആ സബ്ജക്ടിൽ ഒരു സന്ദേശമുണ്ട്. അത് മതേതരത്വത്തിൻ്റെ സന്ദേശമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പൃഥ്വിരാജിന്റെ സംവിധാനം അതിഗംഭീരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



മലയാള സിനിമയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ് എമ്പുരാൻ. പടം വളരെ നന്നായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റാണ് പടത്തിൻ്റേത്. ശ്രദ്ധയോടെ പടം കണ്ടിരിക്കണം. പടത്തിന് അല്പം നീളം കൂടുതലാണെന്ന് തോന്നും. ആക്ഷൻ പാക്ക്ഡ് മൂവി ആണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും പോയി ഷൂട്ട് ചെയ്ത്, കണക്ട് ചെയ്തുതുവരുന്ന സ്‌റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലെ മനസിലാവൂ. അത് മനസിലാക്കിയാൽ ത്രില്ലിങ് സിനിമയാണ്. ലാലേട്ടൻ ഗംഭീരമായിട്ടുണ്ട്. ഇന്ത്യയിൽ അത്രയും നല്ലൊരു അഭിനേതാവിൽനിന്ന് ഇത്രയും നല്ല സംവിധാനത്തിൽ ഒരു ചിത്രം നമുക്ക് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group