കൊട്ടിയൂർ: നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി ദമ്ബതികള്‍ക്ക് പരിക്ക്. കൊട്ടിയൂരിലുണ്ടായ അപകടത്തില്‍ പുല്‍പ്പള്ളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്.
പേരാവൂരില്‍ നിന്ന് പുല്‍പ്പള്ളിയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാർ ഓഫീസിന്‍റെ ഗേറ്റ് തകർത്ത് കിണറിന്‍റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
إرسال تعليق