Join News @ Iritty Whats App Group

രഹസ്യ വിവരത്തെ തുടര്‍ന്ന് വാടക ക്വാട്ടേഴ്സില്‍ പരിശോധന; ഉളിക്കലിൽ യുവതി അടക്കം മൂന്ന് പേര്‍ എംഡിഎംഎയുമായി പിടിയില്‍


കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു. 



വെള്ളിയാഴ്ച അഞ്ച് മണിയോടെ കോട്ടേഴ്സിൽ എത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വാഷ് ബേസിലിട്ട് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ സംയോജിത ഇടപെടൽ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു. ഒരുപാട് കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന കോട്ടേഴ്സിൽ ഇത്തരത്തിലുള്ള ലഹരി വില്പന നാട്ടുകാർക്ക് വളരെ ആശങ്കയാണ് ഉയർത്തുന്നത്. ലഹരിക്കെതിരെയും ലഹരി വില്പനക്കാർക്ക് എതിരെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم