Join News @ Iritty Whats App Group

വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞുകയറിയ കുറുനരി വയോധികയുടെ ചുണ്ടു വിരല്‍ കടിച്ചു മുറിച്ചു

ണ്ണൂർ : മയ്യിലിൻ വീടിന്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയുടെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു.



മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കാരക്കണ്ടി യശോദ (77) യെയാണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരല്‍ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയില്‍ അരമണിക്കൂർനേരം കുടുക്കിപ്പിടിച്ച്‌ നില്‍ക്കുകയായിരുന്നു വയോധിക ' ഇതി നാലാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടത്.



യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. മയ്യില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരല്‍ പ്ലാസ്റ്റിക് സർജറി നടത്തി തുന്നി ചേർക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



കുറ്റ്യാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയല്‍ എന്നിവിടങ്ങളിലെ വളർത്തുമൃഗങ്ങളെ കുറുനരി ആക്രമിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ പറഞ്ഞു.നേരത്തെ ചക്കരക്കല്‍ മേഖലയില്‍ 31 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വീടിൻ്റെ പരിസരങ്ങളില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വയോധികർക്കും കടിയേറ്റത്. കുറുക്കനും നായയും ഇണ ചേർന്നുണ്ടായ വർഗങ്ങളിലൊന്നാണ് കുറുനരി. പകല്‍ സമയത്ത് നാട്ടിലിറങ്ങാതെ പൊന്തക്കാടുകളില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് ഇര തേടി പുറത്തിറങ്ങാറുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group