നാദാപുരത്ത് പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി രണ്ടു പേർക്ക് ഗുരുതര പരുക്ക്
ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി രണ്ടു പേർക്ക്
ഗുരുതര പരുക്ക്. കല്ലാച്ചി സ്വദേശി മുഹമ്മദ്
ഷഹറാസ്, പൂവുള്ളതിൽ റഹീസ് എന്നിവർക്കാണ്
പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
കാറിൽ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള
പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു.
കാറും ഭാഗികമായി തകർന്നിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ഷഹറാസിന്റെ വലതു കൈക്ക് ഗുരുതരമായി
പരുക്കേറ്റിട്ടുണ്ട്. കല്ലാച്ചി പൊലീസ് സംഭവത്തിൽ
അന്വേഷണം ആരംഭിച്ചു.
إرسال تعليق