ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവാണ് പോലീസ് നടത്തിയ റെയ്‌ഡില്‍ പിടികൂടിയത്.
തെങ്കര ചിറപ്പാടത്ത് ഒരു വീട്ടിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവാണ് പോലീസ് നടത്തിയ റെയ്‌ഡില്‍ പിടികൂടിയത്.
തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ സാധിച്ചില്ല. പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
إرسال تعليق