ഇരിട്ടി: ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന വാർഷിക പക്ഷി സർവേയില്‍157 ഇനം പക്ഷികളെ കണ്ടെത്തി.
ഇതുവരെ ഈ മേഖലയില്‍ കണ്ടു വരാത്ത പക്ഷികളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 25 വർഷങ്ങളായി നടത്തിവരുന്ന പക്ഷി സർവേയിലെ ആറളം മേഖലയില്‍ 246 ഇനം പക്ഷികളെയാണ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമായുള്ള 35 പക്ഷി നിരീക്ഷകരടങ്ങുന്ന സംഘം നടത്തിയ സർവേ ഇക്കഴിഞ്ഞ 14ന് വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപായിരുന്നു ഉദ്ഘാടനം ചെയ്തത്. പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയൂർ, ഡോ. റോഷ്‌നാഥ് രമേശ് എന്നിവർ പക്ഷി നിരീക്ഷകർക്ക് ക്ലാസെടുത്തു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവെ നടത്തിയത്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും വാച്ചർമാരും സർവേ സംഘത്തെ സഹായിച്ചു.
إرسال تعليق