Join News @ Iritty Whats App Group

ലഹരി സംഘത്തില്‍ പെട്ടവര്‍ക്ക് എച്ച്‌ഐവി ബാധ; രണ്ടു മാസത്തിനിടെ സ്ഥിരീകരിച്ചത് 10 കേസുകള്‍


മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തില്‍ പെട്ടവര്‍ക്ക് എച്ച്‌ഐവി ബാധയെന്ന് റിപ്പോര്‍ട്ട്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് എച്ച്‌ഐവി ബാധിച്ചിരിക്കുന്നത്. വാര്‍ത്ത മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചു.



ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. ഒരേ സിറിഞ്ച് ഉപയോഗിച്ചതായിരിക്കാം കാരണമെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.



രണ്ട് മാസത്തിനിടെയാണ് രോഗബാധിതരുടെ വിവരം കണ്ടെത്തിയിരിക്കുന്നത്. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.

Post a Comment

أحدث أقدم