Join News @ Iritty Whats App Group

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ





സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തവണ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

വിഴിഞ്ഞം പദ്ധതിയും, തലസ്ഥാന നഗരത്തിലെ വൻ മാറ്റങ്ങളുടെ വിജയവും കണക്കിലെടുത്താണ് തിരുവനന്തപുരം മെട്രോ റെയിലിന് സർക്കാർ മുൻകൈ എടുക്കുന്നത്.

മെട്രോ പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 42 കിലോമീറ്റര്‍ നീളം വരുന്ന പാതയും അതിൽ നിന്നായി 37 സ്റ്റേഷനുകളും തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുന്നു. കൊച്ചി മെട്രോ റെയിലിനാണ് ഈ പദ്ധതിയുടെയും ചുമതല. അന്തിമ അലൈന്‍മെന്റ് റിപ്പോര്‍ട്ട് കെഎംആര്‍എല്‍ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടം ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാണ്. ടെക്‌നോപാര്‍ക്കില്‍ നിന്ന് ആരംഭിച്ച് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി ജംഗ്ഷന്‍, നിയമസഭയ്ക്കു മുന്നിലൂടെ പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ – തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ – പുത്തരിക്കണ്ടം മൈതാനം എന്നതാണ് കെഎംആര്‍എല്‍ നിർദേശിച്ച റൂട്ട്.

Post a Comment

أحدث أقدم
Join Our Whats App Group