ഇരിട്ടി.. പായം പഞ്ചായത്ത് ഹരിത കേരള മിഷൻ 2024-25 പദ്ധതി പ്രകാരം മാടത്തിയിൽ എൽപി സ്കൂളിന് സമീപം നിർമ്മിച്ച പച്ചത്തുരുത്ത് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം നിർവ്വഹിച്ചു.
പായം പഞ്ചായത്ത് അംഗം പി സാജിത് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി പ്രമീള മുഖ്യ പ്രഭാഷണം നിർച്ചഹിച്ചു. ഹരിത കേരള മിഷൻ ആർ.പി ജയ പ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗം ബിജു കോങ്ങോടൻ,
സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ , പ്രധാന അധ്യാപിക കെ.കെ ചിന്താമണി , പി.ടി എ പ്രസിഡണ്ട്
കെ. സജീഷ് ,മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , അമിത് ചന്ദ്ര, ഷൗക്കത്തലി കെ, വിൻസി വർഗ്ഗീസ് സംസാരിച്ചു.
മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തിയഞ്ചിന കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നതാണ് ഈ പച്ചത്തുരുത്ത്, മാടത്തിയിൽ എൽ പി സ്കൂൾ മേനേജ്മെൻ്റിൻ്റെ യും അധ്യാപക രക്ഷാകർതൃ സമിതി യുടെയും നാട്ടുകാരുടുടേയും,, തൊട്ടിയിൽ കാർഷിക നഴ്സറി യുടെയും സഹകരണത്തോടും കൂടിയാണ് പച്ചത്തുരുത്ത് നടപ്പിൽ വരുത്തിയത്
إرسال تعليق