ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്. മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് പിസി ജോര്‍ജ്ജ് ജാമ്യഹര്‍ജി നല്‍കിയത്. ഈരാറ്റുപേട്ട പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 6ന് നടന്ന ജനം ടിവിയിലെ ചര്‍ച്ചയിലാണ് പിസി വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം സമുദായം മുഴുവന്‍ വര്‍ഗീയവാദികളാണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമര്‍ശം. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
വിഷയത്തില്‍ പിസി മാപ്പ് പറഞ്ഞെന്നും അതിലപ്പുറം എന്താണ് ഒരാള്‍ക്ക് ചെയ്യാനാവുകയെന്നും ഷോണ്‍ ചോദിച്ചു. എന്നാല്‍ മാപ്പ് അം ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
إرسال تعليق