Join News @ Iritty Whats App Group

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം; നടപടി ഭക്ഷ്യസുരക്ഷാ വ്യവസ്ഥകൾ ലംഘിച്ചതിനാൽ



ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.

പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.

ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group