Join News @ Iritty Whats App Group

കാഴ്ച കുറയുന്നതില്‍ മനോവിഷമം; മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു



മലപ്പുറം: മലപ്പുറം മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞുമാണ് മരിച്ചത്. കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റിൽ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കാഴ്ച്ച കുറഞ്ഞ് വരുന്നതിനാൽ കുഞ്ഞിനേയും ഭർത്താവിനെയും നോക്കാൻ കഴിയിലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മിനിമോളുടെയും കുഞ്ഞിന്‍റെയും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. മിനിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താൻ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم