Join News @ Iritty Whats App Group

ലോട്ടറിയടിച്ചതിന് പാര്‍ട്ടി; തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ യുവാവ്



ണ്ണൂര്‍ :തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍. ലോട്ടറി അടിച്ച സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കാനായി വീട്ടില്‍ നിന്നിറങ്ങിയ കണ്ണൂര്‍ കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് സംസാര ശേഷി നഷ്ടപ്പെട്ടു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.


സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് ഡിസംബര്‍ 27ന് ശ്രീജേഷ് വീട്ടില്‍ നിന്ന് പോയതെന്നും രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചെങ്കില്‍ വിവരമൊന്നും ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. കൂട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

ചോരയൊലിപ്പിച്ച്‌ വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പി ശ്രീജേഷിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Post a Comment

أحدث أقدم
Join Our Whats App Group