ഇരട്ടി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻതന്നെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് സച്ചിൻ ഗൾഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച ഐശ്വര്യ. പേരാവൂർ ഡിവൈഎസ്പി കെ. വി. പ്രമോദൻ, ഇരട്ടി സി ഐ എ. കുട്ടി കൃഷ്ണൻ, ഇരട്ടി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ സീനത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാക്കയങ്ങാട് അയിച്ചോത്തെ കരിക്കനാൽ മോഹനന്റെയും കമലയുടെയും മകളാണ്. ഏക സഹോദരൻ അമൽലാൽ .
إرسال تعليق