വയനാട്ടിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലാണ് നടപടി. പഞ്ചാരക്കൊല്ലിയിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുകയാണ്. അതേസമയം രാധയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും ജോലിയും ഉറപ്പ് നൽകുന്നുവെന്ന് മന്ത്രി ഓ ആർ കേളു പറഞ്ഞു.
വയനാട് മാനന്തവാടിയിലാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചത്. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് (45) മരിച്ചത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃദദേഹം. അതേസമയം ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
إرسال تعليق