Join News @ Iritty Whats App Group

മൂന്നുപേരൊഴികെ എല്ലാവരെയും പൊക്കി പോലീസ് ; പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസ്

പത്തനംതിട്ട : പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസായി മാറിയ, ലൈംഗിക പീഡനക്കേസില്‍ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികള്‍ക്കുള്ളിലാക്കി പോലീസ്.

ഏറ്റവുമൊടുവില്‍ ഇലവുംതിട്ട പോലീസ് നാലു പേരേക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ബഹുഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാന്‍ അനേ്വഷണസംഘത്തിനു സാധിച്ചു. ആകെയുള്ള 59 പ്രതികളില്‍ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.അഖില്‍ (27), ബിജിത്ത് (23), സൂരജ് (20),രാഹുല്‍ രാജു ( 25)എന്നിവരെയാണ് ഇലവുംതിട്ട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇനി കിട്ടാനുള്ള 3 പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടി പോലീസ് തുടരുകയാണ്.

ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളില്‍ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസുകളില്‍ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും.

പ്രതികളില്‍ പ്രായം കൂടിയയാള്‍ 44 കാരന്‍ മാത്രം. ഇപ്പോള്‍ 19 ഉം 20 ഉം വയസ്സുള്ളവര്‍ സംഭവം നടക്കുമ്പോള്‍ കൗമാരക്കാരായിരുന്നു. അറസ്റ്റിലായവരില്‍ 5 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്, ഇന്‍സ്റ്റാഗ്രാം ബന്ധമാണ് പീഡനസംഭവങ്ങളുടെ തുടക്കമായത്. സമയബന്ധിതമായി അനേ്വഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group