Join News @ Iritty Whats App Group

കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂർ സംഘം; വ്യത്യസ്തമായ അവതരണം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂരിൽ നിന്നുള്ള സംഘം. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ചത്. 

ആദ്യത്തെ അഞ്ച് മിനിട്ടാണ് കോൽക്കളി കണ്ണുകെട്ടി അവതരിപ്പിച്ചത്. ഗാസയ്ക്ക് ഐക്യദാർഢ്യവുമായാണ് ഇങ്ങനെ കോൽക്കളി അവതരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മത്സരത്തിൽ പങ്കെടുത്തു പോവുക എന്നതിനേക്കാൾ കലയെ അടയാളപ്പെടുത്തി പോവാനാണ് ഇങ്ങനെ ചെയ്തത്. കണ്ണു കെട്ടി ചെയ്യുമ്പോൾ കോൽ കൊണ്ടുള്ള അടി കൊള്ളേണ്ടിവരാറുണ്ട്. പരിശീലിച്ച് പരിശീലിച്ച് ശരിയാക്കിയതാണെന്നും കുട്ടികൾ പറഞ്ഞു.

ചിലപ്പോൾ എ ഗ്രേഡ് കിട്ടാനിടയില്ലെന്ന് അറിഞ്ഞിട്ടും കണ്ണുകെട്ടി വേദിയിലെത്താൻ കുട്ടികൾ തയ്യാറാവുകയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group