Join News @ Iritty Whats App Group

ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം




ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്.  

മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ശിഹാബ് തങ്ങൾ സെന്‍ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

أحدث أقدم
Join Our Whats App Group