പാലക്കാട്: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്. ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.
മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്. പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
إرسال تعليق