Join News @ Iritty Whats App Group

'കെട്ടുകഥകള്‍ പ്രചരിപ്പിക്കരുത്': സെയ്ഫ് അലി ഖാന് കുത്തേറ്റതിന് പിന്നാലെ പ്രതികരിച്ച് കരീന


മുംബൈ: ബാന്ദ്രയിലെ വസതിയിൽ മോഷണശ്രമത്തിനിടെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി നടി കരീന കപൂർ. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നടി ആവശ്യപ്പെട്ടു.

സെയ്ഫ് അലി ഖാനെതിരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് മൗനം വെടിഞ്ഞ് കരീന ഇൻസ്റ്റഗ്രാമിൽ കുറിപ്പ് എഴുതി.

“ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പെ നില്‍ക്കണം, മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങള്‍ പറയുന്ന കവറേജിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ ആദരവോടെയും താഴ്മയോടെയും അഭ്യർത്ഥിക്കുന്നു" കരീന എഴുതി.

അവർ കൂട്ടിച്ചേർത്തു, “ഞങ്ങൾക്ക് ലഭിച്ച നിങ്ങളുടെ ഉത്കണ്ഠയെയും പിന്തുണയെയ്ക്കും നന്ദിയുണ്ട്, എന്നാല്‍ നിരന്തരമായ ഈ ശ്രദ്ധ അമിതമാണ്, ഇത് ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുമുണ്ടാക്കുന്നു. ഞങ്ങളുടെ അതിരുകളെ നിങ്ങൾ മാനിക്കണമെന്നും ഒരു കുടുംബമെന്ന നിലയിൽ സുഖപ്പെടുവാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു" കരീന പറഞ്ഞു. 

ഈ ദുഷ്‌കരമായ സമയത്ത് പിന്തുണ നൽകിയ എല്ലാവർക്കും കരീന നന്ദി പറഞ്ഞു. “ഈ മോശം സമയത്ത് നിങ്ങളുടെ ധാരണയ്ക്കും സഹകരണത്തിനും ഞാൻ മുൻകൂട്ടി നന്ദി പറയുന്നു” കുറിപ്പ് അവസാനിപ്പിക്കുമ്പോൾ താരം എഴുതി.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം. 

കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ജെയുടെ മുറി. ആക്രമിക്കപ്പെട്ട് ചോര വാര്‍ന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ലീലവതി ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group