Join News @ Iritty Whats App Group

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പിടിവലി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമര്‍ശനം



തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യൻ യോഗത്തിൽ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നൽകുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ യോഗത്തിൽ അഭിപ്രായപ്പെട്ടു.ചർച്ചകൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും പി വി അൻവറിന്‍റെ യുഡിഎഫ് പ്രവേശത്തിൽ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.

മൂന്നാമതും പ്രതിപക്ഷത്ത്‌ ഇരിക്കാൻ വയ്യന്ന് നേതാക്കള്‍ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. നേതാക്കൾക്കിടയിലെ ഭിന്നിപ്പിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മിൽ ഐക്യം ഉണ്ടായെ മതിയാകുവെന്നും ഐക്യം വ്യക്തമാക്കാൻ സംയുക്ത വാർത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്ന് വിമർശനം. പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ പാർട്ടിയിൽ ഇല്ലെന്ന് കെസി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group