Join News @ Iritty Whats App Group

മലയാളത്തിന്റെ ഭാവ​ഗായകന് വിട; സംസ്കാരം ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിക്ക്




അന്തരിച്ച പി ജയചന്ദ്രന്റെ സംസ്കരം ഇന്ന് പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാവിലെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്നാണ് പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട്ടിലേക്ക് കൊണ്ട് പോകുന്നത്.

തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ ഇന്നലെ നടന്ന പൊതു ദർശനത്തിൽ കല സാംസ്കാരിക രംഗത്തെ പ്രഗത്ഭരായവർ പി ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ മമ്മൂട്ടി, ബാലചന്ദ്ര മേനോൻ, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ജയരാജ് സിബി മലയിൽ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടൻ മാരാർ, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. പൂങ്കുന്നത്തെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു പി ജയചന്ദ്രൻ കുഴഞ്ഞ് വീണത്. തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group