ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ ഉണ്ടായ തീപിടിത്തത്തിൽ ടെന്റുകൾ കത്തി നശിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി തീയണച്ചതായി അഖാര പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഭാസ്കർ മിശ്ര പറഞ്ഞു. കുംഭമേളയുടെ സോൺ 19 ലെ ശാസ്ത്രി പാലത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്.
#WATCH | Prayagraj, Uttar Pradesh: The fire that broke out in #MahaKumbhMela2025 has been brought under control pic.twitter.com/ECdae31X4Q
— ANI (@ANI) January 19, 2025
ഗീതാ പ്രസിൻ്റെ ടെൻ്റിൽ സെക്ടർ 19 ലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ 10 ടെൻ്റുകളിലേക്കും തീ പടർന്നു. പോലീസും അഡ്മിനിസ്‌ട്രേഷൻ സംഘവും സ്ഥലത്തെത്തി. ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
إرسال تعليق