വയനാട് : മാനന്തവാടി പഞ്ചാര കൊല്ലയില്‍ കടുവ കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്റൈ് അമ്മാവന്റെ് ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത് . മിന്നുമണി തന്റെ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
ഫെയ്സ്ബുക് പോസ്റ്റ്
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്....അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു....ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി....
അതേസമയം, മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ കൊല്ലാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥലത്ത് മാനന്തവാടി പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ് . മനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
إرسال تعليق