മലപ്പുറം: സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന സിപിഐഎം കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നയത്തിന്‍റെ ഭാഗമാണെന്ന് പിവി അന്‍വര്‍. നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ട് പാർട്ടി മനപ്പൂർവ്വം തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ന്യൂനപക്ഷങ്ങൾക്കെതിരെ സി.പി.ഐ.എം. നിലപാട് സ്വീകരിച്ചു തുടങ്ങിയത്.
പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ വർഗീയവാദിയായി ചിത്രീകരിച്ചത് ആരും മറന്നു കാണാനിടയില്ല. മുമ്പൊരിക്കൽ മുഖ്യമന്ത്രി നടത്തിയ "വേസ്റ്റ്" പരാമർശം ഓർത്തുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്‍റെ സാമൂഹിക- രാഷ്ട്രീയ ഭൂപടത്തിൽ ഒരു സമുദായത്തെ മുഴുവനായും "വേസ്റ്റ്"എന്ന തരത്തിൽ അടയാളപ്പെടുത്താനുള്ള പാർട്ടിയുടെയും, മുഖ്യമന്ത്രിയുടെയും, പാർട്ടി സെക്രട്ടറിയുടെയും സംഘടിത ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും പിവി അന്‍വര്‍ സമൂഹമാധ്യത്തില്‍ കുറിച്ചു
إرسال تعليق