കോട്ടയം: പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും സമാന നിലപാട് സ്വീകരിച്ച് രംഗത്ത് വന്നു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു.
ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതൽ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് രാമകൃഷ്ണൻ വിമർശിച്ചു. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതൽ ശ്രമിച്ചതെന്ന് എംവി ഗോവിന്ദനും വിമർശിച്ചു. സിപിഎം നേതാക്കളായവർക്ക് വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്ന് ബാലകൃഷ്ണനും വ്യക്തമാക്കി.
പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കൾക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കുഞ്ഞിരാമൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും പഞ്ചായത്തും നിയമസഭാ മണ്ഡലത്തിലും ഈ കൊലപാതകത്തിന് ശേഷവും സിപിഎമ്മാണ് ജയിച്ചതെന്നും പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പാർട്ടിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞു.
إرسال تعليق