Join News @ Iritty Whats App Group

മണ്ണാർക്കാട് നബീസ കൊലപാതകം; പ്രതികളായ ദമ്പതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി




മണ്ണാർക്കാട് നബീസ കൊലപാതകത്തിലെ പ്രതികളായ ദമ്പതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവ് ബഷീറിനുമാണ് കോടതി ശിക്ഷ വിധിച്ചത്. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ​ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതികൾ കുറ്റക്കാരെന്ന്, മണ്ണാർക്കാട് കോടതി, വെള്ളിയാഴ്ച്‌ച വിധിച്ചിരുന്നു. 2016 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. തോട്ടര സ്വദേശിനിയായ 71 കാരി നബീസയെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് കൊലപ്പെടുത്തിയത്.

ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല എന്ന് മനസ്സിലായതോടെ പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം. എന്നാൽ പ്രതികൾ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group